തിരുവനന്തപുരം ● പിണറായി വിജയന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ഭാര്യ കമല പങ്കെടുത്തിരുന്നില്ല. കമലയുടെ അസാന്നിദ്ധ്യം അന്നാരും ശ്രദ്ധിച്ചിരുന്നുമില്ല. മേയ് 25 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ താന്‍ പങ്കെടുക്കതിരുന്നതിനെക്കുറിച്ച് ഇപ്പോള്‍ കമല തന്നെ തുറന്നുപറയുന്നു. ഒരു മാസികയ്ക്ക് അഭിമുഖത്തിലാണ് കമല ഇക്കാര്യം പറഞ്ഞത്.
കമലയുടെ വാക്കുകള്‍ ഇങ്ങനെയാണ്… ‘‘തൊട്ടതിനും പിടിച്ചതിനുമൊക്കെ കൂടെ പോകേണ്ട കാര്യമുണ്ടോ? അതിന്റെ ആവശ്യമില്ലെന്നു തോന്നി. അതൊരു ബുദ്ധിമുട്ടാവും. അവിടെത്തന്നെ പോയി കാണേണ്ട ആവശ്യമില്ലല്ലോ. ടിവിയിൽ ആയാലും കണ്ടാൽ പോരെ. പാർട്ടി സെക്രട്ടറി ആയാലും മുഖ്യമന്ത്രി ആയാലും എനിക്കൊരേ പോലെയാണ്. ഇതൊന്നും ഞാൻ ഓർക്കാറേയില്ല. ഈ മാറ്റം ഭ്രമിപ്പിക്കാറുമില്ല.’’– കമല പറഞ്ഞു.
Post Your Comments