മോസ്കോ : മൂന്നു ബഹിരാകാശ യാത്രികര്‍ ഭൂമിയില്‍ തിരിച്ചെത്തി. അമേരിക്ക, ബ്രിട്ടന്, റഷ്യ എന്നീ രാജ്യങ്ങളിലെ ബഹിരാകാശ ശാസ്ത്രജ്ഞരാണ് ആറുമാസത്തെ ബഹിരാകാശ വാസത്തിനു ശേഷം ഭൂമിയില്‍ തിരിച്ചെത്തിയത്.
രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞരായ നാസയുടെ ടിം കോപ്ര, യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ ടിം പീക്ക്, റഷ്യയുടെ യുരി മലെന്‍ചെങ്കോ എന്നിവരാണ് തിരിച്ചെത്തിയത്. ഖസാക്കിസ്ഥാനിലെ കരാഖണ്ഡയ്ക്കടുത്താണ് ഇവരെ വഹിച്ചുകൊണ്ടെത്തിയ സൊയൂസ് ടിഎംഎ-19 എം ക്യാപ്സൂള്‍ നിലത്തിറങ്ങിയത്. 2015 ഡിസംബര്‍ മുതല്‍ 186 ദിവസമാണ് ഇവര്‍ ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞത്. നൂറുകണക്കിന് ശാസ്ത്ര പരീക്ഷണങ്ങള്‍ ഇവര്‍ നിലയത്തില്‍ നടത്തി.
Post Your Comments