NewsIndia

അപൂർവ്വമായ നാഗലിംഗപൂമരം ഉള്ളത് ഈ ക്ഷേത്രത്തിലാണ്

പാലക്കാട് ജില്ലയിലെ കുടല്ലൂരില്‍ സ്ഥിതിചെയ്യുന്ന മുത്തുവിളയുംകുന്ന് ശിവക്ഷേത്രത്തിലാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നാഗലിംഗ പൂമരം ഉള്ളത്.

ഭാരതപ്പുഴയുടെ തീരത്ത്‌ നാഗലിംഗപൂമരത്തിന്‍റെ തണലില്‍ കുടികൊള്ളുന്ന ശിവ ഭഗവാന്‍റെ മഹാക്ഷേത്രമാണ്‌ മുത്തുവിളയുംകുന്ന്‌ ശിവക്ഷേത്രം. നിരവധി അപൂര്‍വ്വ ക്ഷേത്രങ്ങളാൽ ധന്യമായ കൂടല്ലൂരിന്‌ തിലകചാർത്തായി കൂടല്ലൂരിലെ കുന്നിൻമുകളിൽ ഏവർക്കും അനുഗ്രഹമായി ജ്വലിച്ചു നിൽക്കുകയാണ്‌ ഈ ശിവക്ഷേത്രം.

മഹര്‍ഷിവര്യനായ ഖരന്‍ നിളാനദിക്കരയിൽ ഒരേ ദിവസം പ്രതിഷ്ഠ നടത്തിയതാണ് മല്ലൂര്‍, ഉമ്മത്തൂര്‍, മുത്തുവിളയുംകുന്നു ക്ഷേത്രങ്ങളെന്നാണ് ഐതിഹ്യം. ധ്യാന നിമഗ്നനായ ശിവനാണ് പ്രധാന പ്രതിഷ്ഠ. ഇവിടെ കുന്നിന്‍ മുകളിൽ നിന്നും ഭാരതപ്പുഴയിലേക്ക് ഒരു ഗുഹയുണ്ടായിരുന്നുവത്ര. ശിവരാത്രിയാണ് പ്രധാന ആഘോഷം.

 

shortlink

Post Your Comments


Back to top button