Kerala

മൈക്രോഫിനാന്‍സ് : അഴിമതി കാണിച്ചത് യു.ഡി.എഫുകാരായ ചില യോഗം ഭാരവാഹികള്‍ : വെള്ളാപ്പള്ളി

കന്യാകുമാരി : മൈക്രോഫിനാന്‍സ് വിതരണത്തില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫുകാരായ ചില യോഗം ഭാരവാഹികള്‍ അഴിമതി കാണിച്ചിട്ടുണ്ട്. അഞ്ച് കോടി വരെ പോക്കറ്റിലാക്കിയ ആളുകളുണ്ട്. തന്റെ ഭാഗത്തും അവരെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്ന തെറ്റുണ്ട്.

എസ്.എന്‍..ഡി.പയില്‍ വര്‍ഗ വഞ്ചകരുണ്ടെന്നും തന്നെ താഴെയിറക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സുധീരനെതിരെയും വെള്ളാപ്പള്ളി ആരോപണം ഉന്നയിച്ചു. കോണ്‍ഗ്രസുകാര്‍ക്ക് വേണ്ടാത്ത കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പണ്ടേ രാജിവെക്കേണ്ടതായിരുന്നു. എന്നും എ യും ഐയും ചേര്‍ന്ന് പുറത്താക്കുന്നതിന് മുന്‍പ് രാജിവെക്കുന്നതാണ് സുധീരന് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button