KeralaNews

ജിഷയുടെ കൊലപാതകിക്ക് അസമിലും ബംഗാളിലുമായി രണ്ട് ഭാര്യമാര്‍

കൊച്ചി: ജിഷയുടെ കൊലപാതകി അമിയൂര്‍ ഉള്‍ ഇസ്ലാമിന് രണ്ട് ഭാര്യമാരുണ്ടെന്ന് പോലീസ് ഭാഷ്യം. അസമിലും ബംഗാളിലുമായി മാറിമാറി താമസിക്കുകയായിരുന്നു പ്രതി. ഒന്‍പത് വയസുള്ള മകനുള്ള 43കാരിയാണ് അസമില്‍ ഇയാളുടെ ഭാര്യ. ബംഗാളില്‍ മറ്റൊരു ഭാര്യയുണ്ട്.
അതേസമയം രേഖാചിത്രവുമായി പ്രതിക്ക് സാമ്യമില്ലെന്ന് പോലീസ് വ്യക്തമാക്കി. മരണത്തിന് തൊട്ടുമുന്‍പ് തനിക്കാരെയും വിശ്വാസമില്ലെന്ന് ജിഷ പറഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും പോലീസ് വ്യക്തമാക്കി. അമിയൂര്‍ ഉള്‍ ഇസ്ലാമിന് ജിഷയുമായി മുന്‍പരിചയമുണ്ടായിരുന്നു. മദ്യലഹരിയില്‍ ജിഷയുടെ വീട്ടിലെത്തിയ പ്രതി വാതില്‍ തള്ളി തുറന്ന ഉടന്‍ കുത്തുകയായിരുന്നു.
തുടര്‍ന്ന് വെള്ളം ചോദിച്ച ജിഷയ്ക്ക് ഇയാള്‍ വായില്‍ മദ്യം ഒഴിച്ചു നല്‍കി.
വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ തമിഴ്‌നാട്ടിിെല കാഞ്ചീപുരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഡി.എന്‍.എ പരിശോധന അടക്കമുള്ള ശാസ്ത്രീയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ അന്വേഷണ സംഘത്തെ സഹായിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button