Kerala

കനത്തമഴ : തിരുവനന്തപുരത്ത് വ്യാപക നാശം

തിരുവനന്തപുരം ● ഉച്ചയ്ക്ക് ശേഷം പെയ്ത കനത്തമഴയിലും കാറ്റിലും തലസ്ഥാന ജില്ലയില്‍ കനത്തനാശനഷ്ടം. ജില്ലയില്‍ നൂറിലേറെ മരങ്ങള്‍ കടപുഴകി. ശാസ്തമംഗലം ജംഗ്ഷനില്‍ 11 കെ.വി ലൈനിലേക്ക് മരം കടപുഴകി വീണു. ഇതുവഴി പോയ യാത്രക്കാര്‍ തലനാരിയ്ക്കാനാണ് രക്ഷപ്പെട്ടത്. വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ പല സ്ഥലങ്ങളിലും തടസപ്പെട്ടു.

Tvm
തിരുവനന്തപുരം ശാസ്തമംഗലത്ത്  11 കെ.വി ലൈനിന് മുകളിലേക്ക് മരം കടപുഴകി വീണപ്പോള്‍

നേമത്ത് നിര്‍ത്തിയിട്ടിരുന്ന തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നൈ എഗ്മോര്‍ അനന്തപുരി എക്സ്പ്രസിന് മുകളില്‍ മരംവീണു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. സംഭവത്തെത്തുടര്‍ന്ന് തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ ഏതാനും നേരത്തേക്ക് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

നെയ്യാറ്റിന്‍കര, നെടുമങ്ങാട് മേഖലകളിലും വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. അപകട ഭീഷണി ഉയര്‍ത്തിയ മരങ്ങളാണ് കനത്ത കാറ്റില്‍ കടപുഴകിയത്. തിരുവനന്തപുരം നഗരം ഭാഗികമായി ഇരുട്ടിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button