ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന ചരക്ക് സേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തിലായാല്‍ ഉപഭോക്താവിന് സൗജന്യമായി ലഭിക്കുന്ന ഉല്‍പ്പന്നത്തിനും നികുതി നല്‍കേണ്ടിവരും.
ചരക്ക് സേവന നികുതി നിയമത്തിന്റെ മൂന്നാം ഭാഗത്തിലാണ് സൗജന്യസാധനങ്ങള്‍ക്കുള്ള നികുതിയുടെകാര്യം സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ സുപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലുമൊക്കെ ഉപഭോക്താവിനെ ഏറെ ആകര്‍ഷിച്ചിരുന്ന ബൈ വണ്‍ ഗെറ്റ് വണ്‍ വില്പന ഇല്ലാതായേക്കും. അതോടൊപ്പം ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍വഴിയുള്ള സൗജന്യവില്പനക്കും തിരിച്ചടിയാകും.
എല്ലാ നികുതികളെയും ഒറ്റക്കുടക്കീഴില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സൗജന്യ സാധനങ്ങളെയടക്കം ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുത്താന്‍ അധികൃതര്‍ ഒരുങ്ങുന്നത്.
ചരക്ക് സേവന നികുതി നടപ്പാക്കുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗം പച്ചക്കൊടി കാണിച്ചിരുന്നു. എന്നാല്‍ സൗജന്യമായി നല്‍കുന്ന ഏതെങ്കിലും സാധനത്തില്‍ മേല്‍ നേരിട്ടോ, അല്ലാതെയോ നികുതി ചുമത്തുന്നത് വ്യാപാരികളെ വലിയ തോതില്‍ ബാധിക്കുമെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേര്‍സി(പി.ഡബ്ലു.സി)ലെ പ്രതീക് ജെയിന്‍ അഭിപ്രായപ്പെട്ടു.
Post Your Comments