KeralaNews

രണ്ടാനച്ഛൻ ഒൻപതു വയസുകാരന്റെ രണ്ടു കൈയും തിരിച്ചൊടിച്ചു : സഹോദരിക്കും മർദനം

തിരുവനന്തപുരം: വലിയതുറയിൽ സഹോദരങ്ങളെ രണ്ടാനച്ഛന് ക്രൂരമായി മർദിച്ചു. ഒൻപതുവയസ്സുകാരന്റെ രണ്ടു കൈയും തിരിച്ചൊടിച്ചു. കഴിഞ്ഞ 14ന് രാത്രിയായിരുന്നു സംഭവം. ചൈല്ഡ് ലൈന് പ്രവര്ത്തകര് പരാതി നല്കിയെങ്കിലും ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ല.

വെല്ഡിങ് തൊഴിലാളിയും രണ്ടാം ഭര്ത്താവുമായ കണ്ണനെന്ന് വിളിക്കുന്ന അരുണിനൊപ്പമാണ് മഞ്ജുവും മക്കളും താമസം. കുട്ടികള് സ്കൂളില് പോകുന്നത് ഇയാള് വിലക്കിയിരുന്നു. തുടര്ന്ന് ജോലിക്ക് പോയ ഇയാള് വൈകിട്ട് തിരികെ വന്നപ്പോള് കുട്ടികള് സ്കൂളില് പോയതായി മനസിലാക്കി മഞ്ജുവുമായി വീണ്ടും വഴക്കിട്ടു.
വഴക്കിനിടെ, സ്കൂളില് പോയതിന് നാലാംക്ളാസുകാരനെ ഇയാള് പൊതിരെ തല്ലിയത്. കുട്ടിയുടെ രണ്ടു കൈയിലെയും എല്ലുകൾ പൊട്ടി. ചെവിയിലൂടെ രക്തമൊഴുകി.തടസം പിടിക്കാനെത്തിയ മഞ്ജുവിനെയും തല്ലിയശേഷം ഇവരെ തൂക്കി പുറത്തേക്കെറിഞ്ഞു. ചൂലും വടിയുമുപയോഗിച്ചാണ് കുട്ടികളെ തല്ലിയത്. കുട്ടികളുടെ ശരീരം മുഴുവന് അടികളുടെ പാട് വ്യക്തമായി കാണാം

shortlink

Post Your Comments


Back to top button