ന്യൂഡല്‍ഹി: 40 വയസ്സിന് മുകളിലുള്ള ഇഎസ്‌ഐ വരിക്കാര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ഇനി സൗജന്യമായി ആരോഗ്യ പരിശോധന നടത്താം. രക്തത്തിലെ ഷുഗര്‍ പരിശോധനയോടൊപ്പം വൃക്ക, കരള്‍ എന്നിവയുടെ ആരോഗ്യവും പരിശോധിക്കും. എക്‌സ് റെ, ഇസിജി പരിശോധനകളും സൗജന്യമായിതന്നെ നടത്താം.
വരിക്കാരുടെ ആരോഗ്യ പരിശോധന റിപ്പോര്‍ട്ടുകള്‍ ഇലക്‌ട്രോണിക് രൂപത്തില്‍ സംരക്ഷിക്കും.
പരിശോധന നടത്തുന്നമുറയ്ക്ക് ഇവ അപ്‌ഡേറ്റ് ചെയ്യുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഇ.എസ്.ഐയുടെ ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ നിലവില്‍ രണ്ട് കോടി വരിക്കാരും അവരുടെ ആശ്രിതരായി എട്ട് കോടി കുടുംബാംഗങ്ങളുമാണുള്ളത്.
Post Your Comments