KeralaNews

പിണറായി സര്‍ക്കാരിന് വെല്ലുവിളിയായി പതിനയ്യായിരത്തിലധികം കോടി രൂപയുടെ ബാധ്യത

തിരുവനന്തപുരം: 15,552 കോടിരൂപയുടെ ബാധ്യതയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നേരിടുന്നത്. 6,102 കോടി രൂപ കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ മാത്രം ഉടന്‍ കണ്ടെത്തണം. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍കൂടി കണക്കിലെടുത്താല്‍ നടപ്പുസാമ്പത്തികവര്‍ഷത്തെ കമ്മി ഇരുപതിനായിരം കോടിരൂപ വരെ വരുമെന്ന് ധനവകുപ്പ് കണക്കാക്കുന്നു. ബാധ്യതകളെല്ലാം ഉള്‍പ്പെടുത്തിയാല്‍ റവന്യൂ കമ്മി 18,0000 കോടിമുതല്‍ 20,000 കോടിരൂപ വരെ ഉയരും. എന്നാല്‍ 9897 കോടി രൂപയായിരിക്കും റവന്യൂ കമ്മി എന്നാണ് ബജറ്റില്‍ പറഞ്ഞത്.

 

കടമെടുപ്പു പരിധിയെയെല്ലാം മറികടക്കുന്ന റവന്യൂ കമ്മിയിലേക്ക് സംസ്ഥാനം നീങ്ങുന്നുവെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. കഴിഞ്ഞ സര്‍ക്കാരിന്റെ ചെലവുകളുടെ നിജസ്ഥിതി വെളിപ്പെടുത്തുന്ന ധവളപത്രം വൈകാതെ പുറത്തിറക്കാനാണ് ധനവകുപ്പിന്റെ ശ്രമം. ധവളപത്രം തയാറാക്കുന്നതിന്റെ ഭാഗമായി കണക്കുകളുടെ നിജസ്ഥിതി പരിശോധന തുടരുകയാണ്.

 

806 കോടി ക്ഷേമ പെന്‍ഷനും കര്‍ഷക പെന്‍ഷന്‍ 168 കോടിയുമാണ് കുടിശികയായുള്ളത്. ബാങ്കുകള്‍ക്ക് 1632 കോടിയും ക്ഷേമനിധി ബോഡുകള്‍ക്ക് 1365 കോടിയും വിവിധ വകുപ്പുകള്‍ക്ക് 1431 കോടിയും ഭൂമി ഏറ്റെടുത്തിന് നല്‍കാനുളളത് 250 കോടി രൂപയുമാണ് വീട്ടാനുള്ള കടമുള്ളത്. പതാകനൗക പദ്ധതികള്‍ക്ക് 1600 കോടിയും നെല്ല് സംഭരണത്തിന് 470 കോടിയും സിവില്‍ സപ്ലൈസ് കോര്‍പറേഷന് 525 കോടിയും റബര്‍ സബ്‌സിഡി 135 കോടിയുമാണ് മറ്റുചെലവുകള്‍. റവന്യൂ കമ്മി ബജറ്റില്‍ പറയുന്നത് 9897 കോടിയാണ്. വകുപ്പ് കണക്കാക്കുന്നത് 20,000 കോടി വരെയും സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കേണ്ട ബില്‍തുക അഥവാ ട്രഷറി ബില്‍ ക്യൂ 550 കോടി രൂപയും ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക 806 കോടിയും കര്‍ഷക പെന്‍ഷന്‍ കുടിശ്ശിക 168 കോടിയുമാണ്. കരാറുകാര്‍ക്ക് ബില്ല് ഡിസ്‌കൗണ്ട് ചെയ്തു നല്‍കിയ വകയില്‍ ബാങ്കുകള്‍ക്ക് നല്‍കേണ്ടത് 1632 കോടിയും ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നും കടം വാങ്ങിയത് 1365 കോടി വിവിധ വകുപ്പുകള്‍ക്ക് നല്‍കാനുള്ളത് 1431 കോടി രൂപയും ഭൂമി ഏറ്റെടുത്തിന് നല്‍കാനുളളത് 250 കോടി രൂപയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button