വഴിയേ നടന്നുപോകുന്ന പെണ്ണുങ്ങളെ കമന്‍റടിച്ചും, തോണ്ടിയും, ഞോണ്ടിയുമൊക്കെ ശല്ല്യപ്പെടുത്തുക എന്നത് ചിലര്‍ക്ക് ഒരു വിനോദമാണ്. ഇവരെ സംബന്ധിച്ച് സ്ത്രീകളെ ശല്യപ്പെടുത്തുക എന്നുള്ളത് യാതൊരു കുഴപ്പവുമില്ലാത്ത ഒരു സാധാരണ കാര്യം മാത്രമാണ്.
പക്ഷേ, ഇന്‍റര്‍നെറ്റില്‍ പുതുതായി ശ്രദ്ധയാകര്‍ഷിച്ചു കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഇത്തരക്കാര്‍ക്ക് ശക്തമായ ഒരു മുന്നറിയിപ്പാണ് നല്‍കുന്നത്. സമയംപോകാന്‍ എന്ത് തരികിട കാണിക്കാം എന്ന് ചിന്തിച്ച് രണ്ടു പയ്യന്മാര്‍ നില്‍ക്കുന്ന ഒരു ഇടനാഴിയിലൂടെ നടന്നു പോകുന്ന കാമുകീകാമുകന്മാരെ കാണിച്ചു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ഇതുകണ്ട ഒരുവന്‍ പെണ്‍കുട്ടിയുടെ ദേഹത്തേക്ക് താന്‍ വലിച്ചു കൊണ്ടിരുന്ന സിഗരറ്റ്കുറ്റി വലിച്ചെറിയുന്നു. പെണ്‍കുട്ടിയോടോപ്പമുള്ള അവളുടെ കാമുകന്‍ തിരിഞ്ഞ് അവനെ ചോദ്യം ചെയ്യുന്നുവെങ്കിലും കൂട്ടുകാരനോടൊപ്പം ചേര്‍ന്ന്‍ അയാളെ പ്രകോപിപ്പിക്കുകയാണ് അവന്‍ ചെയ്യുന്നത്.
പക്ഷേ, ഒരു ബോക്സറെയാണ് തങ്ങള്‍ പ്രകോപിപ്പിച്ചതെന്ന് നല്ല ഊക്കന്‍ ഇടികിട്ടി നിലത്ത് വീണപ്പോള്‍ മാത്രമേ ഈ തെമ്മാടിപ്പയ്യന്മാര്‍ക്ക് മനസ്സിലായുള്ളൂ.
വീഡിയോ കാണാം:
Post Your Comments