Kerala

ഫേസ്ബുക്കില്‍ പെണ്‍കുട്ടികള്‍ ഫോട്ടോയിടുമ്പോള്‍ ശ്രദ്ധിക്കുക!

തിരുവനന്തപുരം ● ഫേസ്ബുക്കില്‍ പെണ്‍കുട്ടികള്‍ ഫോട്ടോയിടുമ്പോള്‍ ശ്രദ്ധിക്കുക. പറയുന്നത് കേരള പോലീസ് ആണ്. സ്ത്രീകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യുന്ന ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭ തട്ടിപ്പ് നടക്കുന്നതായി കേരള പോലീസിന്റെ സൈബര്‍ കുറ്റാന്വേഷണ വിഭാഗമായ സൈബര്‍ഡോം കണ്ടെത്തി. കുട്ടികളുടെ ചിത്രങ്ങള്‍ വരെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി കണ്ടെത്തിയെന്ന് ഐ.ജി മനോജ്‌ എബ്രഹാം പറഞ്ഞു.

പലരും തങ്ങളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക്‌ പേജുകളില്‍ പ്രചരിക്കുന്ന വിവരം അറിയാറില്ല. സംശയകരമായി തോന്നിയ പതിനായിരത്തോളം ഫേസ്ബുക്ക്‌ പേജുകളാണ് സൈബര്‍ഡോം സംഘം പരിശോധിച്ചത്. ഫോട്ടോ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ നിരവധി ഫേസ്ബുക്ക്‌ പേജുകളുടെ ടൈംലൈനില്‍ സൈബര്‍ഡോം ലോഗോ പതിപ്പിച്ചിട്ടുണ്ട്.

പെണ്‍കുട്ടികള്‍ സമൂഹ്യമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ ഇടുമ്പോള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഏറെയാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 15 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടന്നതായും സൈബര്‍ ഡോം സംഘം കണ്ടെത്തി.

shortlink

Post Your Comments


Back to top button