കൊച്ചി: വിവാഹേതര ബന്ധം ആരോപിച്ച് പരാതി നല്‍കാന്‍ ഭര്‍ത്താവിനു മാത്രമേ കഴിയുകയുള്ളന്ന് കോടതി. ബന്ധം വേര്‍പിരിഞ്ഞവര്‍ക്ക് ഇത്തരം ആരോപണങ്ങള്‍ നടത്താന്‍ കഴിയില്ല. വേര്‍പിരിഞ്ഞ ശേഷം വിവഹേതര ബന്ധം ആരോപിക്കുന്നത് അപമാനിക്കാനാണെന്നും ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ ഉത്തരവില്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങളില്‍ കേസെടുക്കാന്‍ കോടതിക്കും കഴിയില്ല. വൈവാഹിക ബന്ധങ്ങളിലെ പവിത്രയ്‌ക്കെതിരായാണ് വിവാഹേതര ബന്ധങ്ങളെ കോടതി കാണുന്നതെന്നും സിംഗിള്‍ ജഡ്ജി വിലയിരുത്തി.
കോഴിക്കോട് സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ സ്ത്രീയുമായി ഹര്‍ജിക്കാരന് ബന്ധമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഇയാള്‍ക്ക് കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി 2000 രൂപ പിഴയും രണ്ട് മാസം തടവും വിധിച്ചിരുന്നു. സ്ത്രീയുടെ ഭര്‍ത്താവ് വിവാഹ ബന്ധം വേര്‍പെടുത്തുകയും ചെയ്തു. പിന്നീട് കുട്ടികള്‍ക്ക് ജീവനാംശം തേടി സ്ത്രീ ഹര്‍ജി നല്‍കി. തുടര്‍ന്ന് ആദ്യ ഭര്‍ത്താവ് പരപുരുഷ ബന്ധം ആരോപിച്ചു പരാതി നല്‍കി. ഇതില്‍ വാദം കേട്ടാണ് കോടതി ഇങ്ങനെ വിധിപുറപ്പെടുവിച്ചത്. ഒപ്പം കീഴ്‌ക്കോടതിയുടെ ശിക്ഷ റദ്ദാക്കാനും ഉത്തരവായി.
Post Your Comments