India

ഇന്ത്യ-അമേരിക്ക-ജപ്പാന്‍ നാവികാഭ്യാസം നിരീക്ഷിക്കാന്‍ ചൈന ചരക്കപ്പല്‍ അയച്ചു

ന്യൂഡല്‍ഹി ● ഇന്ത്യയും അമേരിക്കയും ജപ്പാനും സംയുക്തമായി നടത്തുന്ന നാവികാഭ്യാസം നിരീക്ഷിക്കാന്‍ ചൈന ചരക്കപ്പല്‍ അയച്ചാതായി വെളിപ്പെടുത്തല്‍. ജപ്പാനാണ് ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംയുക്ത നാവിക അഭ്യാസമായ മലബാര്‍ എക്സര്‍സൈസ് ആരംഭിച്ചത്. പസഫിക്ക് സമുദ്രത്തിലെ ജപ്പാന്റെ ഭാഗമായ ദ്വീപ് സമൂഹത്തോട് ചേര്‍ന്നാണ് 8 ദിവസത്തെ നാവിക അഭ്യാസം നടക്കുന്നത്. നിലവില്‍ ജപ്പാന്റെ ഭാഗമായ ഈ ദ്വീപുകളിലെ ചില ഭാഗങ്ങളില്‍ ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്. വ്യോമ, സമുദ്രാതിര്‍ത്തികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജപ്പാന്‍ വ്യക്തമാക്കി.

1992 മുതല്‍ ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് നടത്തിവരുന്ന മലബാര്‍ എക്സര്‍സൈസില്‍ അടുത്തിടെയാണ് ജപ്പാനും ചേര്‍ന്നത്. ഇന്ത്യ- പസിഫിക് മേഖലയിലെ നാവിക സുരക്ഷിതത്വത്തിലെ പ്രാധാന്യം കണക്കിലെടുത്താണ് ജപ്പാന്‍ കൂടി സൈനികാഭ്യാസത്തില്‍ പങ്കാളികളായത്.

shortlink

Post Your Comments


Back to top button