തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ 20 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരിന് അധിക ബാധ്യത ഇല്ലാതെയാകും സീറ്റുകള്‍ കൂട്ടുക. 2016-17 അദ്ധ്യയന വര്‍ഷത്തില്‍ ഏഴ് സ്‌കൂളുകളിലെ സീറ്റുകളാണ് വര്‍ദ്ധിപ്പിക്കുക. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുഖ്യമന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, തുറമുഖ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, കണ്ണൂര്‍ കളക്ടര്‍ എന്നിവരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
മാത്യു അച്ചാടന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനായി എയര്‍ ആംബുലന്‍സ് ഉപയോഗിച്ചതിന് ചെലവായ ആറു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കുന്നതിന് തീരുമാനിച്ചു.
അഡ്വ. കെ.വി. സോഹനെ, സ്റ്റേറ്റ് അറ്റോര്‍ണിയായും മിനാജ് ആലം ഐ.എ.എസ്‌നെ ധനകാര്യ റിസോഴ്‌സ് വകുപ്പ് സെക്രട്ടറിയായി നിയമിക്കാനും തീരുമാനിച്ചു.
Post Your Comments