Kerala

കാഞ്ഞങ്ങാട് സ്ത്രീകള്‍ക്ക് നേരെ സി.പി.എം ആക്രമണം; വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു

കാഞ്ഞങ്ങാട് ● കാഞ്ഞങ്ങാട് പടിഞ്ഞാറേക്കരയില്‍ സി.പി.എം പ്രവര്‍ത്തകര്‍ വീടുകള്‍ കയറി സ്ത്രീകളെയും അമ്മമാരേയും ആക്രമിക്കുന്നതിന്റെ സി.സി.ടി.വി വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ജൂണ്‍ അഞ്ചിന് വൈകിട്ടാണ് ആക്രമണമുണ്ടായത്. വൈകുന്നേരം മൂന്നു മണിയോടെ അടോട്ട്, മഡിയന്‍, മാണിക്കോത്ത്, നോര്‍ത്ത് കോട്ടച്ചേരി ഭാഗങ്ങളില്‍ നിന്ന് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ പടിഞ്ഞാറേക്കരയിലെത്തി വീടുകളില്‍ അതിക്രമിച്ച് കയറി വൃദ്ധകളായ സ്ത്രീകളെയും അമ്മമാരെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു.

വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അസോസിയേഷന്‍ എന്ന സംഘടനയാണ് സിസിടിവി ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. വീഡിയോ കാണാം…

shortlink

Post Your Comments


Back to top button