ദുബായ് ● റോഡില്‍ വാഹനയാത്രക്കര്‍ക്ക് നോമ്പുതുറയ്ക്കുള്ള വിഭവങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്ത് യു.എ.ഇ വനിതാ മന്ത്രി. യുവജനകാര്യ സഹമന്ത്രി ഷമ്മാ സുഹൈൽ അൽ മസ്റൂയിയാണ് വഴിയരുകില്‍ യാത്രക്കാര്‍ക്ക് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തത്.
ജമൈറയിലെ റോഡരുകില്‍ തിങ്കളാഴ്ച വൈകുന്നേരം നോമ്പുതുറസമയത്തായിരുന്നു മന്ത്രി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്. സന്നദ്ധപ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ഒരു മണിക്കൂറോളം വഴിയരുകില്‍ നിന്ന് മന്ത്രി ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു.
നേരത്തെ വാഷിങ്ടൺ ഡിസിയിലെ യു.എ.ഇ എംബസി ഉദ്യോഗസ്ഥയായിരുന്ന 22 കാരിയായ ഷമ്മ യു.എ.ഇ മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയാണ്.
പുണ്യമാസത്തിലെ വനിതാ മന്ത്രിയുടെ സദ്‌പ്രവൃത്തി സൈബര്‍ ലോകം ഏറ്റെടുത്ത് കഴിഞ്ഞു. മന്ത്രിയുടെ ഇഫ്താര്‍ കിറ്റ് വിതരണത്തിന്റെ ചിത്രങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
Post Your Comments