Kerala

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പിണറായിയിലെ അക്രമത്തിനിരയായവരുടെ വീടുകള്‍ സന്ദര്‍ശിച്ചു

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിൽ തന്നെ അക്രമം നടക്കുന്നത് അങ്ങേയറ്റം അപലപനീയമെന്ന് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ലളിത കുമാര മംഗലം അഭിപ്രായപ്പെട്ടു.പിണറായിയിൽ രാഷ്ട്രീയ അക്രമങ്ങളിൽ പെട്ടവരുടെ വീടുകൾ സന്ദർശിച്ചതിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലളിത കുമാര മംഗലം.ഇന്ന് ഉച്ചയോടെ പിണറായിയില്‍ സന്ദര്‍ശനം നടത്തിയ അവര്‍ ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടുമെന്ന്‍ പറഞ്ഞു.

സിപിഎം അക്രമത്തിനിരയായ ആർ.എസ്.എസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചതിനു ശേഷം സി പി എം – കോൺഗ്രസ് പ്രവർത്തകരേയും അവർ സന്ദർശിച്ചു. ഒപ്പം സ്ത്രീകളുടെ മൊഴിയെടുക്കുകയും ആക്രമണത്തിനിരയായ വീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു.ഇരുപതിലേറെ സ്ത്രീകളുടെ പരാതി സ്വീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളുടെ പരാതിയെപറ്റി അന്വേഷിക്കാനാണ് ദേശീയ വനിത കമ്മീഷൻ കേരളത്തിലെത്തിയത്.

shortlink

Post Your Comments


Back to top button