ന്യൂഡല്‍ഹി● ഡല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായി രാജിവച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് വിശദീകരണം. എന്നാല്‍ ഡല്‍ഹി സര്‍ക്കാര്‍ ആരംഭിക്കാനിരുന്ന പ്രീമിയം ബസ് സര്‍വീസ് പദ്ധതിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന.
ഡല്‍ഹി സര്‍ക്കാര്‍ ഒരു ബസ് കമ്ബനിക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്യുന്നെന്ന ബിജെപി ആരോപണത്തെ ഗോപാല്‍ റായി തള്ളി. ഒരു തെളിവും ഇല്ലാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ബിജെപി ഉന്നയിക്കുന്നതെന്ന് ഗോപാല്‍ റായി പറഞ്ഞു.ഈ പദ്ധതിയില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്നും അഴിമതി ആരോപണം തെളിഞ്ഞാല്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും, ആന്‍റി കറപ്ഷന്‍ ബ്യൂറോയിലെത്തി അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും രാജി വച്ച ശേഷം ഗോപാല്‍ റായി വ്യക്തമാക്കി.
ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിനാണ് ഗതാഗത വകുപ്പിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്.ഒറ്റ ഇരട്ട വാഹന നിയന്ത്രണത്തിന്‍റെ രണ്ടാം ഘട്ടം നടപ്പാക്കുന്ന സമയത്താണ് പ്രീമിയം ബസ് സര്‍വീസ് പദ്ധതി ആം ആദ്മി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.എന്നാല്‍ ലഫ്നന്‍റ് ഗവര്‍ണര്‍ നജീബ് ജങ് പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചതോടെ പദ്ധതി ഇനിയും വൈകാനാണ് സാധ്യത.
Post Your Comments