തിരുവനന്തപുരം ● കശുവണ്ടി ഇറക്കുമതി അഴമതിയില്‍ ഐ.എന്‍.ടു.യു.സി സംസ്ഥാന പ്രസിഡന്റും കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ ആര്‍. ചന്ദ്രശേഖരനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു.
ഓണത്തിന് കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതിയുണ്ടെന്നാണ് കേസ്. 30 കോടി രൂപയുടെ കശുവണ്ടിയാണ് ഇറക്കുമതി ചെയ്തത്. കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി കെ.എ. രതീഷാണ് രണ്ടാം പ്രതി. രതീഷിനെ നേരത്തെ തന്നെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.
നേരത്തെ, കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി ആയിരുന്ന ബി. രാധാകൃഷ്ണപിള്ള വിഷയം അന്വേഷിച്ച് 2015 ഡിസംബറില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് കൈമാറിയിരുന്നു. സ്വകാര്യ കമ്പനികള്‍ കിലോയ്ക്ക് പരമാവധി 107 രൂപയ്ക്ക് തോട്ടണ്ടി വാങ്ങിയിരുന്ന സമയത്ത് 117 രൂപയ്ക്കായിരുന്നു കോര്‍പ്പറേഷന്‍ വാങ്ങിയത്.
Post Your Comments