India

ഉഡ്താ പഞ്ചാബ്: കോടതി വിധി മോദി സര്‍ക്കാരിനേറ്റ തിരിച്ചടി -അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി●ഉഡ്താ പഞ്ചാബ് സിനിമയ്ക്കെതിരെ സെന്‍സര്‍ബോര്‍ഡ് സ്വീകരിച്ച നടപടികള്‍ റദ്ദാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് മോദി സര്‍ക്കാരിന്‍റെ അസഹിഷ്ണുതയ്ക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആം ആദ്മി പാര്‍ട്ടി, ഉഡ്താ പഞ്ചാബ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെ പിന്തുണച്ച്‌ നേരത്തെ രംഗത്തെത്തിയിരുന്നു.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെ വലിയ വിവാദമാക്കി മാറ്റിയിരുന്നു.ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പണം വാങ്ങിയാണ് പഞ്ചാബില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന മയക്കുമരുന്ന് വിഷയത്തെ ആസ്പദമാക്കി ഉഡ്താ പഞ്ചാബ് സിനിമയെടുത്തതെന്ന് സെന്‍സര്‍ ബോര്‍ഡ് പഹലജ് നിഹലാനി ആരോപിച്ചിരുന്നു.

shortlink

Post Your Comments


Back to top button