കൊച്ചി : കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നഴ്‌സ് ബലാത്സംഗത്തിന് ഇരയായെന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളിലും, ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും നടന്നത് മനപൂര്‍വ്വം ആശുപത്രിയെ കരിവാരിത്തേക്കാനുള്ള ശ്രമമായിരുന്നുവെന്ന് അന്വേഷണസംഘത്തിന്റെ നിഗമനം.
സംഭവത്തില്‍ പോരാളി ഷാജി എന്ന ഇടത്പക്ഷ അനുഭാവമുള്ള ഫെയ്‌സ്ബുക്ക് ഐഡിക്കെതിരെ ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷത്തിലാണ്. പോരാളി ഷാജി എന്ന ഐഡിയെ മുന്‍ നിര്‍ത്തി നിരവധി പേര്‍ ആശുപത്രിക്കെതിരെ രംഗത്ത് എത്തിയിരുന്നു. ഒരു തെളിവിന്റെ പിന്‍ബലവും ഇല്ലാതെ ആശുപത്രിക്കെതിരെ നടന്ന പ്രചരണത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടോയെന്ന കാര്യം അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. അമൃത ആശുപത്രിയെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും, അവരാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഉള്ള പ്രചരണവും സോഷ്യല്‍ മീഡിയ ചര്‍ച്ചയായിട്ടുണ്ട്.
ആര്‍എംപി നേതാവ് കെ.കെ രമയുടെയും ആശുപത്രി അധികൃതരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ജി ബാബുകുമാറിന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘം ഇന്നലെ അമൃത ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നു. സംഭവം നടന്നെന്ന് പറയപ്പെടുന്ന മേയ് 31 മുതലുള്ള ആശുപത്രിയിലെ രജിസ്റ്ററുള്ള രേഖകളും പോലീസ് പരിശോധിച്ചു. എന്നാല്‍ സംഭവം നടന്നിട്ടില്ല എന്നാണ് അന്വേഷസംഘത്തിന് ലഭിച്ച വിവരം. അതേസമയം തെളിവില്ലാത്ത ആരോപണങ്ങള്‍ക്ക് പിന്നാലെ പോകുന്നവര്‍ ജിഷയുടെ കൊലപാതകം പോലുള്ള വിഷയങ്ങളില്‍ പുലര്‍ത്തുന്ന മൗനം ലജ്ജാകരമാണെന്നും വിമര്‍ശനം ഉണ്ട്.
Post Your Comments