India

ജയലളിത നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി കുമാരി ജയലളിത നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കും.എ.ഐ.എ.ഡി.എം.കെ.യെ എൻ.ഡി.എ യിൽ ഉൾപ്പെടുത്താൻ നീക്കമാരംഭിച്ച സാഹചര്യത്തിൽ സന്ദർശനത്തിനു രാഷ്ട്രീയ പ്രധാന്യമുണ്ട്.വീണ്ടും തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം ഇതാദ്യമാണ് ജയലളിത മോദിയെ സന്ദര്‍ശിക്കുന്നത്.

ചരക്ക് സേവന നികുതി ബിൽ പാർലമെന്റിൽ പാസ്സാക്കുന്നതിനു നേരത്തെ തന്നെ ജയലളിത സഹകരണം വാഗ്‌ദാനം ചെയ്തിരുന്നു. ഈ വർഷം തന്നെ ജി.എസ്.റ്റി ബിൽ രാജ്യസഭയില്‍ പാസ്സാക്കുകയാണു കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.

മമതബാനർജിക്കു പിന്നാലെ ജയലളിതയുടെ പാര്‍ട്ടി സഹകരണം കൂടി ഉറപ്പാക്കുന്നതോടെ ജി.എസ്.റ്റി ബിൽ പസ്സാകാനുള്ള സാദ്ധ്യത ഏറുകയാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യവുംതമിഴ്നാടിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നാണ് സൂചന.

shortlink

Post Your Comments


Back to top button