India

അമ്മായിയമ്മ മരുമകനുമൊത്ത് ഒളിച്ചോടി; പിന്തുണയുമായി നാട്ടുകൂട്ടം

പാറ്റ്ന ● ബീഹാറിലെ മേധേപൂരിലാണ് ഈ നാടകീയമായ സംഭവം അരങ്ങേറിയത്. 42 വയസുകാരിയായ ആശാദേവി എന്ന സ്ത്രീ മകളുടെ ഭര്‍ത്താവായ സൂരജിനൊപ്പം ഒളിച്ചോടി വിവാഹിതരാകുകയായിരുന്നു. ആശാദേവിയുടെ 19 കാരിയായ മകള്‍ ലളിതയുടെ ഭര്‍ത്താവാണ് സൂരജ്. ആശാദേവി തന്നെ മുന്‍കൈയെടുത്താണ് ലളിതയുടേയും സൂരജിന്റെയും വിവാഹം നടത്തിക്കൊടുത്തത്. ഈ ബന്ധത്തില്‍പര് മകനുണ്ട്.

അടുത്തിടെ സൂരജ് അസുഖബാധിതനായി കിടപ്പിലായതോടെയാണ് സൂരജും ആശാദേവിയും തമ്മില്‍ അടുക്കുന്നത്. പരിചരിക്കാനെത്തിയ അമ്മായിമ്മ മരുമകനുമായി പ്രണയത്തിലായി. ഇതിനിടെ സൂരജ് രോഗവിമുക്തനാവുകയും ആശ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ ഇരുവര്‍ക്കുമിടയിലെ പ്രണയം മൊബൈല്‍ ഫോണിലൂടെ വളര്‍ന്നു. ഫോണിലൂടെയുള്ള സംസാരം പാതിരാത്രികളിലും മണിക്കൂറുകള്‍ നീണ്ടു. ഒടുവില്‍ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ലളിത ഇരുവരെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

ഡല്‍ഹിയിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്ന പിതാവിനോടും ഇക്കാര്യം ലളിത തുറന്നുപറഞ്ഞു. എന്നാല്‍ പ്രണയത്തില്‍ നിന്നും പിന്മാറാന്‍ ആശ തയ്യാറായില്ല. ഒടുവില്‍ ജൂണ്‍ 1 ന് എല്ലാവരേയും ഞെട്ടിച്ച് അമ്മയും മരുമകനും ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാകുകയും ചെയ്യുകയായിരുന്നു.

മകള്‍ പരാതിയുമായി നാട്ടുകൂട്ടത്തെ സമീപിച്ചുവെങ്കിലും പ്രയോജനമുണ്ടയില്ല. എന്നാല്‍ നവദമ്പതികള്‍ ഭ്രാന്തമായ പ്രണയത്തിലാണെന്നും അവരെ വേര്‍പിരിക്കാനാകില്ലെന്നുമാണ് നാട്ടുകൂട്ടം പറയുന്നത്.

shortlink

Post Your Comments


Back to top button