IndiaNews

ഭാര്യയേയും കാമുകനേയും കെട്ടിയിട്ട് ശിക്ഷിക്കുന്ന ഭര്‍ത്താവ്….

ഉത്തരേന്ത്യയിലെ ഏതോ ഗ്രാമത്തില്‍ തന്‍റെ ഭാര്യയേയും കാമുകനേയും കയ്യോടെ പിടികൂടിയ ഭര്‍ത്താവ് രണ്ടുപേരേയും കെട്ടിയിട്ട് തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കുന്ദന്‍ ശ്രീവാസ്തവയാണ് ഈ കിരാത ശിക്ഷ നടപ്പിലാക്കുന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കാം എന്ന കുറിപ്പോടെ ഈ വീഡിയോ പുറത്തു വിട്ടത്. ശ്രീവാസ്തവയുടെ അനുയായികളില്‍ ആരോ ആണ് അദ്ദേഹത്തിന് ഈ വീഡിയോ അയച്ചു കൊടുത്തത്.

വീഡിയോയില്‍ മര്‍ദ്ദനമേല്‍ക്കുന്ന സ്ത്രീയുടെ നിലവിളി കേട്ട് അവര്‍ ബീഹാര്‍, ഉത്തര്‍പ്രദേശ്‌ അല്ലെങ്കില്‍ ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ എവിടെയോ ഉള്ള ആളാണെന്നും കുന്ദന്‍ അനുമാനിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മര്‍ദ്ദനമുറകളെ കുന്ദന്‍ എതിര്‍ക്കുന്നുണ്ടെങ്കിലും, ഇപ്പോള്‍ വിവാദമായ പ്രസ്തുത സംഭവത്തിലെ പൊതുജനാഭിപ്രായം രണ്ടു വിധത്തിലാണ്.

ചിലര്‍, ഇത്തരമൊരു പരിതസ്ഥിതിയില്‍ തന്‍റെ ഭാര്യയെ കാണേണ്ടി വന്ന ഭര്‍ത്താവിന്‍റെ അവസ്ഥയോട് സഹതാപം പ്രകടിപ്പിക്കുകയും ഗ്രാമവാസികള്‍ മുഴുവന്‍ നോക്കിനില്‍ക്കേ അയാള്‍ നടപ്പിലാക്കുന്ന ശിക്ഷാവിധിയോട് അനുകൂലനിലപാടെടുക്കുകയും ചെയുമ്പോള്‍ മറ്റൊരു പക്ഷം കുന്ദന്‍റെ അഭിപ്രായത്തെ പിന്തുണച്ചു കൊണ്ടും രംഗത്തുണ്ട്.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button