കൊളംബിയ : 22 വയസ്സിനിടെ 14 കൊലപാതകങ്ങള്‍! അതും ഒരു യുവതി! കേട്ടാല്‍ ആരും വിശ്വസിച്ചെന്ന് വരില്ല. എന്നാല്‍ കൊളംബിയന്‍ പൊലീസ് അറസ്റ്റ് ചെയ്ത യൂറി പട്രീഷ്യ സാഞ്ചസിന്റെ കഥ അങ്ങെയാണ്. പിശാച് എന്ന് നാട്ടുകാര്‍ പേടിയോടെ വിളിക്കുന്ന യൂറി മയക്കുമരുന്ന് കടത്തുസംഘമായ ഉസുഗ ക്ലാന്റെ ഗ്യാങ് ലീഡര്‍ കൂടിയാണ്.
വടക്കന്‍ കൊളംബിയയിലെ മൊണ്ടേരിയയില്‍നിന്നാണ് യൂറിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ പിടിയില്‍പ്പെട്ടിട്ടും യാതൊരു ഭാവഭേദവും പ്രകടിപ്പിക്കാതെ അവര്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചു.
ക്വട്ടേഷന്‍ കൊലപാതകങ്ങളും അക്രമങ്ങളും തട്ടിക്കൊണ്ടുപോകലും ആയുധം ഒളിപ്പിക്കലുമൊക്കെ അവര്‍ പൊലീസിനോട് വെളിപ്പെടുത്തി. യൂറി കൊലപ്പെടത്തിയവരില്‍ ഏഴുപേര്‍ പൊലീസുദ്യോഗസ്ഥരാണ്. കൊളംബിയയിലെ അധോലോക സംഘങ്ങളുടെ തെരുവുയുദ്ധത്തിലും യൂറി പങ്കെടുത്തിരുന്നു. ടു കോബ്രാസ് ഗ്യാങ്ങിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. 3,000ത്തോളം അംഗങ്ങളുള്ള സായുധ സേനാ വിഭാഗമാണ് മയക്കുമരുന്ന് മാഫിയാ സംഘമായ ഉസുഗ ക്ലാന്‍. അവര്‍ക്കുവേണ്ടിയാണ് ടു കോബ്രാസ് പ്രവര്‍ത്തിച്ചിരുന്നത്.
കൊളംബിയയിലെ ഏറ്റവും അപകടകാരിയായ യുവതിയെന്നാണ് യൂറി അറിയപ്പെട്ടിരുന്നത്. കൊളംബിയയിലെ മയക്കുമരുന്ന് മാഫിയയുടെ ഉള്ളുകള്ളികള്‍ യൂറിയില്‍നിന്ന് അറിയാന്‍ കഴിഞ്ഞേക്കുമെന്ന് പൊലീസ് ജനറല്‍ റോഡ്രിഗോ ഗോണ്‍സാലസ് ഹെരേര പറഞ്ഞു. ഉസുഗ ക്ലാന്റെ നേതാവ് ഡാരിയോ അന്റോണിയോ ഉസുഗ ഡേവിഡ് ഇപ്പോഴും ഒളിവിലാണ്. അമേരിക്ക ഇയാളുടെ തലയ്ക്ക് 50 ലക്ഷം ഡോളര്‍ വിലയിട്ടിട്ടുണ്ട്.
Post Your Comments