Sports

അഞ്ജുവിനെതിരെ ബോബി അലോഷ്യസ്

തിരുവനന്തപുരം ● സംസ്ഥാന സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജിനെതിരെ മുന്‍ കായികതാരം ബോബി അലോഷ്യസ് രംഗത്ത്. കായിക മന്ത്രി ഇ.പി ജയരാജന് അഞ്ജു എഴുതിയ തുറന്നകത്തില്‍ വിദേശപരിശീലനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം തന്നെക്കുറിച്ചാണോ എന്ന് അഞ്ജു വ്യക്തമാക്കണമെന്ന് ബോബി ആവശ്യപ്പെട്ടു. വിദേശ പരിശീലനത്തെ കുറിച്ച് അഞ്ജു നടത്തിയ പരാമര്‍ശം തന്നെക്കുറിച്ചുള്ള ആരോപണം എന്നാണ് താന്‍ കരുതുന്നതെന്നും അതെന്നെ കുറിച്ച് തന്നെയാണോ എന്ന് അഞ്ജു വ്യക്തമാക്കണമെന്ന് അപേക്ഷിക്കുകയാണെന്നും ബോബി അലോഷ്യസ് ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.

പരമാശം തന്നെക്കുറിച്ച് ആണെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അല്ലെങ്കില്‍ ഈ ആരോപണവും അഞ്ജു ഉയര്‍ത്തിയ മറ്റ് ആരോപണങ്ങളും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ബോബി അലോഷ്യസ് വ്യക്തമാക്കി.

ബോബി അലോഷ്യസിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

shortlink

Related Articles

Post Your Comments

Related Articles


Back to top button