Kerala

തിരുവനതപുരത്ത് ബ്ലേഡ് മാഫിയയുടെ ഗുണ്ടാ വിളയാട്ടം

തിരുവനന്തപുരം: കല്ലമ്പലം പരിധിയിൽ പെട്ട വെട്ടുകാട്ടിൽ സോളമന്റെ വീട്ടിൽ ബ്ലേഡ് മാഫിയയുടെ ഗുണ്ടാ ആക്രമണം. സംഭവം ഇന്ന് ഉച്ചയോടെയാണ് നടന്നത്. സ്ത്രീകളടക്കമുള്ളവരെ വീടിനു പുറത്തേക്ക് വലിച്ചിഴക്കുകയും മര്‍ദിക്കുകയും ചെയ്തു. രണ്ടുമാസം മുമ്പ് പന്ത്രണ്ട് ലക്ഷം രൂപ സോളമന്‍ വായ്പയെടുത്തിരുന്നു. വീടും സ്ഥലവും ഈട് നല്‍കിയായിരുന്നു വായ്പ. പണം ഉടന്‍ കൊടുത്ത് തീര്‍ക്കണമെന്ന ഇടപാടുകാരുടെ ആവശ്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നിലവില്‍ വന്ന ഓപറേഷന്‍ കുഭേര അനുസരിച്ച് ബ്ലേഡ് മാഫിയയുടെ വിളയാട്ടം അവസാനിപ്പിച്ചിരുന്നു എന്നാല്‍ തലസ്ഥാന നഗരിയില്‍ തന്നെ നടന്ന ഈ അക്രമ സംഭവം വീണ്ടും ആളുകളില്‍ ഭീതിയുളാവക്കുന്നതാണ്

shortlink

Post Your Comments


Back to top button