Alpam Karunaykku Vendi

പുണ്യ മാസത്തില്‍ യുവാവ്‌ വൃക്ക ചികിത്സക്ക് സഹായം തേടുന്നു

ദുബായ്: ഒറ്റപ്പാലം കൊടക്കാട്ടിൽ ഹൗസിൽ കെ.മുഹമ്മദ് കബീറാണ് പുണ്യമാസത്തിൽ ചികിത്സയ്ക്കായി സഹായം തേടുന്നത്. റാസൽഖൈമയിലെ റാക് മാളിലെ കടയിൽ തുച്ഛമായ ശമ്പളത്തിനു ജോലി ചെയ്തിരുന്ന കബീറിന്‍റെ രണ്ടു വൃക്കകളും തകരാറിലാണ്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങിയതായിരുന്നു ഈ യുവാവ്. ആശുപത്രിയിലെ പരിശോധനയിൽ ഒരു വൃക്ക പൂർണമായും മറ്റൊന്നു ഭാഗികമായും പ്രവർത്തനരഹിതമാണെന്നു കണ്ടെത്തി. എത്രയും പെട്ടെന്നു വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയാലെ ജീവൻ നിലനിർത്താൻ സാധിക്കുകയുള്ളൂ. ഡയാലിസിസ് ചെയ്യാനുള്ള തുക കണ്ടെത്താൻപോലും ഇപ്പോൾ ബുദ്ധിമുട്ടനുഭവപ്പെടുന്ന ഇദ്ദേഹത്തിനു ഇതിനു വേണ്ട വൻ തുക കണ്ടെത്തുക എന്നത് വളരെ പ്രയാസകരമാണ്. മാതാവും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണു കബീർ. ഈ പുണ്യ മാസത്തില്‍ സുമനസ്സുകള്‍ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

ബാങ്ക് വിവരങ്ങൾ: കെ.മുഹമ്മദ് കബീർ, പഞ്ചാബ് നാഷനൽ ബാങ്ക്, അക്കൗണ്ട് നമ്പർ: 4325000600020570, Ifsc code punb 0432500.

shortlink

Related Articles

Post Your Comments

Related Articles


Back to top button