ന്യൂയോര്‍ക്ക് : ഈ ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. എന്താണ് ഈ ചിത്രത്തിന് ഇത്ര പ്രത്യേകതയെന്നല്ലേ… സൂക്ഷിച്ചു നോക്കുമ്പോള്‍ എന്താണെന്ന് മനസ്സിലാകും. കാലുകള്‍ പരസ്പരം പിണച്ചുവെച്ച് അസാധാരണമായ രീതിയിലിരിക്കുന്ന യുവതിയുടെ ചിത്രമാണ് ഇത്.
മെയ് 29ന് ന്യൂയോര്‍ക്ക് സബ്‌വേയില്‍ നിന്നെടുത്ത അജ്ഞാത യുവതിയുടെ ചിത്രമാണിത്. വൈറല്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്ന ഫോട്ടോ ഷെയറിംഗ് സൈറ്റായ.imgurല്‍ പോസ്റ്റ് ചെയ്ത ചിത്രം എട്ടുലക്ഷം പേരാണ് കണ്ടത്. ഈ ചിത്രത്തിന് താഴെ ഒരടിക്കുറിപ്പും ഉണ്ടായിരുന്നു, ”ഇങ്ങനെ ഇരിക്കാമോ ?” എന്നായിരുന്നു അടിക്കുറിപ്പ്.
ഫോട്ടോ കാണുമ്പോള്‍ ആരും ഇത് അനുകരിക്കാന്‍ ശ്രമിക്കും. എന്നാല്‍ അത് നടപ്പുള്ള കാര്യമല്ല. കാലിന്മേല്‍ കാല്‍ കയറ്റി വച്ചിരിക്കുന്നതു പോലെയാണ് തോന്നുന്നതെങ്കിലും സംഭവം അങ്ങനെയല്ല. യുതിയുടെ കാലുകള്‍ അന്യോന്യം കുറുകെ വളച്ചിരിക്കുകയാണ് ചിത്രത്തില്‍. എങ്ങനെയാണ് യുവതിയുടെ കാലിന്റെ എല്ലുകള്‍ ഇത്ര അനായാസമായി വളച്ചിരിക്കുന്നത് എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഇതിനോടകം ഈ ചിത്രം ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.
Post Your Comments