മുംബൈ: സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിന്റെ തടവില്‍നിന്ന് 12 കുട്ടികളടക്കം 28 പേരെ മുംബൈ പൊലീസ് രക്ഷിച്ചു. കാന്തിവ്‌ലിയിലെ ബംഗ്ലാവില്‍ തടവിലായിരുന്ന ഇവര്‍ അനുഷ്ഠാനങ്ങളുടെ പേരില്‍ മാനസികമായും ശാരീരികമായും കടുത്ത പീഡനമാണ് അനുഭവിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു.
തടവിലായിരുന്ന കുട്ടികളിലൊരാള്‍ പീഡനവിവരം ഒരു ബന്ധുവിനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹമാണ് വിവരം പൊലീസില്‍ അറിയിച്ചത്. സാംത നഗര്‍ പൊലീസ് സ്റ്റേഷനിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ ബംഗ്ലാവില്‍ റെയ്ഡ് നടത്തിയാണ് കുട്ടികളെ മോചിപ്പിച്ചത്.
Post Your Comments