India

ഭാര്യ ടി വി കണ്ട് മതിമറന്നിരുന്നപ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഭര്‍ത്താവിന് സംഭവിച്ചത്

കൊല്‍ക്കത്ത ● കൊല്‍ക്കത്തയിലെ മണിക്തല സര്‍ക്കാര്‍ കോളനിയിലാണ് സംഭവം. രഞ്ജിത് കുമാര്‍ ഭരത്തിന്‍റെ ഭാര്യ സുതാപ്ത ഭരത് തൊട്ടടുത്ത മുറിയില്‍ ടി.വി കണ്ടിരിക്കെയാണ് ഭര്‍ത്താവ് തീ കത്തി മരിച്ചത്. സി.ഇ.എസ്.സിയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് രഞ്ജിത് കുമാര്‍. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ന് ആണ് സംഭവം. ഇവരുടെ കിടപ്പുമുറിയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് അയല്‍വാസികള്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യയെയും ഒരു പരിചയക്കാരനെയും അറസ്റ്റ് ചെയ്തു.

പോലിസ് എത്തിയപ്പോഴാണ് ഭാര്യ ടെലിവിഷന്റെ മുന്നില്‍ നിന്നും എഴുന്നേല്‍ക്കുന്നത്. തീ ഉയര്‍ന്നിട്ടും കൊല്ലപ്പെട്ട രഞ്ജിത്തോ ഇയാളുടെ ഭാര്യയോ സഹായത്തിനായി വിളിക്കാതിരുന്നത് അയല്‍വാസികളില്‍ സംശയത്തിനിടയാക്കി. ഇതേതുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കാന്‍ അയല്‍വാസികള്‍ തീരുമാനിക്കുകയായിരുന്നു.ഇയാളുടെ മരണം കൊലപാതകമോ ആത്മഹത്യയോ എന്ന് സ്ഥിരീകരിക്കാനാകാതെ വിഷമവൃത്തത്തിലാണ് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൃത്യമായ നിഗമനത്തില്‍ എത്താമെന്നാണ് പോലീസ് ഭാഷ്യം. ഭര്‍ത്താവ് കത്തിയെരിയുമ്പോള്‍ താന്‍ സഹായത്തിനായി വിളിച്ചതായി ഇവര്‍ പോലീസിനോട് കളവ് പറഞ്ഞു. വൈകുന്നേരത്തോടെ ഇവര്‍ മൊഴി മാറ്റി. ഭര്‍ത്താവ് തന്നെ കൊല്ലാന്‍ ശ്രമിച്ചുവെന്നും ഇതേതുടര്‍ന്ന് താന്‍ ഭയന്ന് പോയെന്നും ഇവര്‍ പറഞ്ഞു. ഇയാളുടെ മരണം കൊലപാതകമോ ആത്മഹത്യയോ എന്ന് സ്ഥിരീകരിക്കാനാകാതെ വിഷമവൃത്തത്തിലാണ് പോലീസ്.

shortlink

Post Your Comments


Back to top button