Life StyleFood & Cookery

നിങ്ങള്‍ ”ചായ” പ്രിയരാണെങ്കില്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്

സൂര്യ സുരേന്ദ്രന്‍

രാവിലെ ഒരു ചായ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് മിക്കവരും. ചായ പ്രിയരായവരുടെ ചായയുടെ രുചി കൂട്ടാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.

. ചായയുടെ രുചിയും മണവും നഷ്ടപ്പെടാതിരിക്കാന്‍ – ചായപ്പൊടി കാറ്റുകയറാത്ത സ്ഫടിക ഭരണിയില്‍ സൂക്ഷിക്കാവുന്നതാണ്.

. ചായ ഉണ്ടാക്കാന്‍ പറ്റിയ പാത്രങ്ങള്‍ – സ്റ്റെയിന്‍ലെസ് സ്റ്റീല്‍, പോഴ്‌സ് ലൈന്‍ ഗ്ലാസ് എന്നിവയാണ്. അലുമിനിയം പാത്രത്തില്‍ ചായ ഉണ്ടാക്കിയാല്‍ ചായയ്ക്ക് രുചി കുറയും.

. ചായയ്ക്ക് രുചി നഷ്ടപ്പെടാതിരിക്കാന്‍ – ചായ ഉണ്ടാക്കുവാനുള്ള വെള്ളം അധിക നേരം തിളപ്പികരുത്. തണുത്ത ചായ വീണ്ടും തിളപ്പിച്ച് ഉപയോഗിക്കരുത്. പഴയ ചായയും പുതിയ ചായയും തമ്മില്‍ കലര്‍ത്തി ഉപയോഗിക്കരുത്.

. ചായക്ക് നല്ല രുചിയും സുഗന്ധവും ഉണ്ടാകാന്‍ ചായയില്‍ രണ്ട് ഏലയ്ക്ക പൊടിച്ചു ചേര്‍ക്കാവുന്നതുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button