Kerala

കോണ്‍ഗ്രസ് നേതാവിന്റെ മക്കളെ സി.പി.എമ്മുകാര്‍ ജാതിപ്പേര് വിളിച്ചപമാനിച്ചു

കണ്ണൂര്‍ ● കോണ്‍ഗ്രസ് നേതാവിന്റെ മക്കളെ സി.പി.എം പ്രവര്‍ത്തകര്‍ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും അസഭ്യം പറയുകയും മര്‍ദ്ദിയ്ക്കുകയും ചെയ്തതായി പരാതി. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജന്റെ മക്കളായ അഖില, അഞ്ജന എന്നിവര്‍ക്ക് നേരെയാണ് അതിക്രമമുണ്ടായത്. ശനിയാഴ്ച വൈകുന്നേരം കടയില്‍ സാധനം വാങ്ങാന്‍ പോയ പെണ്‍കുട്ടികളെ പാര്‍ട്ടി ഓഫീസിലിരുന്ന ചിലര്‍ ജാതിപ്പേര് വിളിച്ച് അവഹേളിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. ഇത് ചോദ്യം ചെയ്ത അഖിലയെ അവിടെയുണ്ടായിരുന്നവര്‍ കസേര എടുത്തടിച്ചെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചു. പിന്നീട് നാട്ടുകാരും പൊലീസുമെത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.

സംഭവത്തിന്‌ ശേഷം ചിലര്‍ വീട്ടിലെത്തി പിതാവ് രാജനെ ആക്രമിക്കുകയും വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചു.

അതേസമയം, സംഭവം ആസൂത്രിതമാണെന്ന് സി.പി.എം ആരോപിച്ചു. പെണ്‍കുട്ടികളെ മാത്രമേ ചെയ്തുള്ളൂവെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും സി.പി.എം പ്രാദേശിക നേതൃത്വം അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button