NewsIndia

പ്രണയം തലയക്ക് പിടിച്ച മകള്‍ പിതാവിനോട് ചെയ്തത് : ദുരന്തത്തില്‍ അവസാനിച്ച ഒരു പ്രണയകഥ

കോയമ്പത്തൂര്‍: അന്യജാതിയിലോ മതത്തിലോ പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഇതുവരെ ഇന്ത്യയില്‍ നിന്നും കേട്ടിട്ടുള്ളത് ദുരഭിമാന കൊലയുടെ കാര്യങ്ങളായിരുന്നു. ഇതാ മറ്റൊരു രീതിയിലുള്ള വാര്‍ത്ത. ഇവിടെ പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ എതിര് നിന്ന പിതാവിനെ മാതാവിന്റെ സഹായത്തോടെ പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി.
പിതാവിനെ കൊല്ലാന്‍ പദ്ധതിയിട്ടത് ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സിന് ആദ്യ വര്‍ഷം പഠിക്കുന്ന 18 കാരി മകള്‍ മഹാലക്ഷ്മിയും അവളുടെ 19 കാരന്‍ കാമുകന്‍ എസ് സതീഷും ചേര്‍ന്നാണ്. മെയ് 23 ന് പെണ്‍കുട്ടിയുടെ 60 കാരനായ പിതാവ് പി നാഗരാജനെ രക്തത്തില്‍ കുളിച്ച നിലയില്‍ നാഗമത്തിനടുത്ത് കപ്പലന്‍കാരിയില്‍ നിന്നും കണ്ടെത്തി.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ ഉള്‍പ്പെടെ നാലുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. എല്ലാവരും കോടതിയില്‍ കീഴടങ്ങി. പഠനം ഉപേക്ഷിച്ച് പണിയൊന്നുമില്ലാതെ നടക്കുന്ന സതീഷിനെയും മഹാലക്ഷ്മിയെയും ജൂണ്‍ 17 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. മഹാലക്ഷ്മിയെ കോയമ്പത്തൂര്‍ ജയിലിലും സതീഷിനെ പൊള്ളാച്ചി ജയിലിലുമാണ് പാര്‍പ്പിച്ചിട്ടുള്ളത്. കോയമ്പത്തൂര്‍ നഗരത്തില്‍ ഡൈ ജോലികള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് വേണ്ടി രാസവസ്തുക്കള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന കമ്പനി നടത്തുന്ന നാഗരാജ് ചൊക്കന്‍പുതൂര്‍ സ്വദേശിയാണ്. തന്റെ മഹാലക്ഷ്മി കെമിക്കല്‍സ് എന്ന സ്ഥാപനം ഇയാള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത് മകളുടെ പേരിലാണ്.
മകള്‍ സതീഷ് എന്നൊരു യുവാവുമായി പ്രണയത്തിലാണെന്ന് അറിഞ്ഞ നാഗരാജന്‍ മകളുടെ ഫോണ്‍ പരിശോധിക്കുകയും ഇക്കാര്യം തിരിച്ചറിയുകയും ഭാര്യയും മകളുമായി ഉടക്കുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് മഹാലക്ഷ്മിയും അമ്മ പരിമളവും സതീഷിനെ ചെന്നു കണ്ട് തങ്ങള്‍ക്ക് താമസിക്കാന്‍ ഒരിടം വേണമെന്ന് ആവശ്യപ്പെട്ടു. ഇയാള്‍ ഒതയ്ക്കല്‍ മണ്ഡപത്തില്‍ ഇവര്‍ക്ക് ഒരു വീട് തരപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഒരാഴ്ച ഇവിടെ താമസിച്ചെങ്കിലും മകന്‍ വിഘ്‌നേഷിന് അപകടം പറ്റിയതിനെ തുടര്‍ന്ന് അയാളെ ശുശ്രൂഷിക്കാന്‍ രണ്ടുപേരും വീട്ടില്‍ തിരിച്ചെത്തി.
വീട്ടിലെത്തിയ പരിമള വസ്തു വകകളും ബിസിനസും മകളുടെ പേരില്‍ എഴുതി വെയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വഴക്കിലാണ് കലാശിച്ചത്. ഇതേ തുടര്‍ന്ന് പിതാവിനെ ഇല്ലാതാക്കാന്‍ മഹാലക്ഷ്മി തീരുമാനമെടുത്തു. ഇതിനായി അമ്മയില്‍ നിന്നും ആദ്യം അനുവാദം വാങ്ങിയ മഹാലക്ഷ്മി ഒന്നര ലക്ഷം രൂപ കൊടുത്താല്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പിതാവിനെ ഇല്ലാതാക്കിക്കൊള്ളുമെന്ന് പറഞ്ഞു.

്എട്ടു വര്‍ഷം മുമ്പ് നാഗമത്തിനടുത്ത് കപ്പലാന്‍കാരി ഗ്രാമത്തില്‍ 4.5 ഏക്കര്‍ കൃഷിയിടം നാഗരാജ് വാങ്ങിയിരുന്നു. മൂന്ന് പശുക്കളുള്ള ഇവിടുത്തെ ഫാം കറുപ്പ് സ്വാമി എന്നയാളെയാണ് നാഗരാജ് ഏല്‍പ്പിച്ചിരിക്കുന്നത്. മെയ് 23 ന് ഫാം നോക്കാന്‍ പിതാവ് പോയ സമയത്ത് പിതാവിന്റെ നീക്കങ്ങള്‍ മഹാലക്ഷ്മി സതീഷിന് പറഞ്ഞു കൊടുത്തു. മെയ് 23 ന് പാല്‍ സംഭരണ കേന്ദ്രത്തിലേക്ക് പോയപ്പോള്‍ സതീഷിന്റെ സുഹൃത്തുക്കളും ഒത്തക്കല്‍ മണ്ഡപം സ്വദേശികളുമായ സി കൃഷ്ണകുമാര്‍ (19 ), സി സന്തോഷ് കുമാര്‍ (19), കെ ശശികുമാര്‍ (22) മലുമിച്ചംപട്ടി സ്വദേശി എം കമലക്കണ്ണന്‍ (21) എന്നിവര്‍ ചേര്‍ന്ന് നാഗരാജനെ കുത്തിക്കൊല്ലുകയായിരുന്നു. 17 മുറിവുകള്‍ നാഗരാജിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ നാലു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. പരിമളയെ ഇപ്പോഴും കിട്ടിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button