NewsIndia

പഠിപ്പില്‍ മോശമായതിന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അധ്യാപികയുടെ കിരാത ശിക്ഷ

ചെന്നൈ: തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് കര്‍പ്പൂരം കത്തിച്ച് പൊള്ളിക്കുന്ന ശിക്ഷ നല്‍കിയ അധ്യാപിക അറസ്റ്റിലായി. വില്ലുപുരം ജില്ലയിലെ വൈജയന്തിമാല എന്ന അധ്യാപികയാണ് പഠന നിലവാരം മോശമായതിനാല്‍ 15ഓളം കുട്ടികളുടെ കാലില്‍ കര്‍പ്പൂരം കത്തിച്ച് ശിക്ഷ നല്‍കിയത്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇവര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ അധ്യാപികയെ ജൂണ്‍ 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
വൈജയന്തിമാലയേയും അവര്‍ പഠിപ്പിച്ചിരുന്ന സ്‌കൂളിലെ ഹെഡ് മാസ്റ്ററേയും ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button