NewsInternational

പോപ്‌ ഗായിക വെടിയേറ്റ്‌ മരിച്ചു

ഫ്‌ളോറിഡ: സംഗീത പരിപാടിക്കിടെ അമേരിക്കയിലെ പ്രശസ്ത പോപ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി(22) വെടിയേറ്റു മരിച്ചു. ഫ്‌ളോറിഡയില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് ക്രിസ്റ്റീന വെടിയേറ്റ് മരിച്ചത്. ഒര്‍ലന്‍ഡോ പോലീസ് മരണവാര്‍ത്ത സ്ഥിരീകരിച്ചു. ഒര്‍ലന്‍ഡോയില്‍ ദി പ്ലാസ ലൈവില്‍ ബിഫോര്‍ യു എക്‌സിറ്റ് എന്ന ബാന്‍ഡിനൊപ്പം പരിപാടി അവതരിപ്പിച്ചശേഷം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കുന്നതിനിടെയാണ് ക്രിസ്റ്റീനയ്ക്ക് വെടിയേറ്റത്. ഗായികയെ വെടിവെച്ച ശേഷം അക്രമിയും സ്വയം വെടിവെച്ച് മരിച്ചു.

ഉടന്‍ തന്നെ ഗായികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 10.45 ഓടെയായിരുന്നു സംഭവം. പുലര്‍ച്ചെയോടെയാണ് ഔദ്യോഗിക വൃത്തങ്ങള്‍ മരണം സ്ഥിരീകരിച്ചത്. സംഭവം നടക്കുമ്പോള്‍ ക്രിസ്റ്റീനയുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു. സംഭവശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആയുധധാരിയെ ക്രിസ്റ്റീനയുടെ സഹോദരന്‍ തടയാന്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ന്യൂ ജഴ്‌സി സ്വദേശിയായ ക്രിസ്റ്റീന എന്‍ബിസി ദി വോയിസ് സീസണ്‍ സിക്‌സിലെ മൂന്നാം സ്ഥാനക്കാരിയാണ്. യുഎസ് ടാലന്റ് ഷോയായ ദി വോയ്‌സിലൂടെ ശ്രദ്ധ നേടിയ ഗായികയ്ക്ക് ലോകമെങ്ങും നിരവധി ആരാധകരുണ്ട്.

shortlink

Post Your Comments


Back to top button