Life Style

പായ്ക്കറ്റ് ജ്യൂസ് ക്യാന്‍സറിന് കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍

ജൂസുകള്‍ ആരോഗ്യത്തിനു വളരെ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പായ്ക്കറ്റ് ജൂസിന് ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്ന് ശാസ്ത്രഞ്ജന്മാര്‍ പറയുന്നു. 2100 പേരുടെ അഭിപ്രായ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ പഠന റിപ്പോര്‍ട്ട്.

ഫലങ്ങള്‍ അതേപടി കഴിക്കുന്നവരേക്കാള്‍ 10 ശതമാനം കൂടുതലാണ് ജൂസുകള്‍ അല്ലെങ്കില്‍ പായ്ക്കറ്റ് ജൂസുകള്‍ ഉപയോഗിക്കുന്നവരിലെ ക്യാന്‍സര്‍ സാധ്യത. ദിവസേന 3 ഗ്ലാസ്‌ വീതം പായ്ക്കറ്റ് ജൂസ് കുടിക്കുന്നവരില്‍ വന്‍കുടലിലെ ക്യാന്‍സര്‍ അഥവാ റെക്റ്റല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. പായ്ക്കറ്റ് ജുസിലെ പഞ്ചസാര തന്നെയാണ് വില്ലന്‍.

കൂടാതെ പയ്ക്കറ്റില്‍ ആകുമ്പോഴേക്കും ജൂസിന്‍റെ യഥാര്‍ത്ഥ ഗുണനിലവാരം നഷ്ടപെടും എന്നതും പ്രശ്നമാണ്. ഫലവര്‍ഗങ്ങളിലെ ഫൈബര്‍, വൈറ്റമിന്‍ സി, ആന്‍റിഓക്സൈഡുകള്‍ എന്നിവ ക്യാന്‍സര്‍ വരാതെ തടയുന്നു. എന്നാല്‍ ജൂസ് ആക്കുമ്പോള്‍ ഇത്തരം ഗുണങ്ങള്‍ നഷ്ടപെടുന്നു അതിനാല്‍ ഫങ്ങള്‍ അതേപടി കഴിക്കുന്നതാണ് നല്ലത് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

shortlink

Post Your Comments


Back to top button