ആണവദാതാക്കളുടെ ക്ലബ്ബില്‍ അംഗത്വത്തിനായുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡ്, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രവിജയങ്ങള്‍ പാകിസ്ഥാനെ പരിഭ്രമത്തില്‍ ആഴ്ത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന്‍, തങ്ങള്‍ക്കും ആണവദാതാക്കളുടെ ക്ലബ്ബില്‍ അംഗത്വം ലഭിക്കുന്നതിന് പിന്തുണ നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പാക്കിസ്ഥാന്‍ ഇറ്റലി, മെക്സിക്കോ എന്നീ രാഷ്ട്രങ്ങളെ സമീപിച്ചിരിക്കുകയാണ്.
“ആണവദാതാക്കളുടെ ക്ലബ്ബിലെ പാക് അംഗത്വത്തിനുള്ള നയതന്ത്ര ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് മെകിസിക്കന്‍ വിദേശകാര്യമന്ത്രി ക്ലോഡിയോ റൂയിസ് മാസ്യൂവുമായി ടെലിഫോണ്‍ വഴി ചര്‍ച്ച നടത്തിയിരിക്കുന്നു,” പാക് വിദേശകാര്യ ഓഫീസ് ഇസ്ലാമാബാദില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
ആണവദാതാക്കളുടെ ക്ലബ്ബില്‍ അംഗത്വം ലഭിക്കുന്നതിനായി പാകിസ്ഥാനുള്ള യോഗ്യതകള്‍ മാസ്യുവിനെ ബോധ്യപ്പെടുത്താന്‍ അസീസ് ശ്രമിച്ചു.
നേരത്തേ, സര്‍താജ് അസീസ് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി പൌളോ ജെന്‍റിലിയോണിയുമായും ഫോണ്‍ വഴി ബന്ധപ്പെട്ട് പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു.
ഈയാഴ്ച ആദ്യം അസീസ് ന്യൂസിലന്‍ഡ്, റിപ്പബ്ലിക് ഓഫ് കൊറിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും തങ്ങളുടെ അംഗത്വത്തിന് പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
Post Your Comments