India

പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് വിദ്യാര്‍ഥിനികള്‍ കൊടുത്ത പണി (VIDEO)

മുംബൈ ● വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. മഹാരാഷ്ട്രയിലെ വസന്തറാവു നായിക് മെഡിക്കല്‍ കോളെജിലാണ് സംഭവം. ലാബില്‍ ഒറ്റയായിരുന്ന സമയത്ത് പ്രൊഫസര്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി നിലവിളിച്ചതിനെത്തുടര്‍ന്ന് പ്രൊഫസര്‍ പിന്മാറിയെങ്കിലും ലാബില്‍ നിന്ന് പുറത്തേക്കു ഓടിപ്പോയ പെണ്‍കുട്ടി തന്റെ സീനിയര്‍ വിദ്യാര്‍ത്ഥിനികളെക്കുട്ടി തിരിച്ചു വരികയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികള്‍ എല്ലാവരും കൂട്ടമായി ചേര്‍ന്ന് വളഞ്ഞിട്ട് പ്രൊഫസറെ തല്ലി. പരിക്കേറ്റ പ്രൊഫസര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

വീഡിയോ കാണാം:

shortlink

Post Your Comments


Back to top button