Kerala

അമൃതാ ആശുപത്രി അധികൃതര്‍ നിയമനടപടിയിലേക്ക്

കൊച്ചി ● ചില ഓണ്‍ലൈന്‍മാധ്യമങ്ങള്‍ അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പറ്റി ചില തരം താണ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.അമൃത ആശുപത്രിയിലെ നേഴ്സിനെ സ്വാമി പീഡിപ്പിച്ചു എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.ഒപ്പം ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ഏതോ രഹസ്യ സങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും വാര്‍ത്തകളില്‍ വന്നു.യാതൊരു അടിസ്ഥാനവുമില്ലാതെ നടത്തുന്ന ഇത്തരം കുപ്രചരണങ്ങള്‍ക്കെതിരെ ഉചിതമായി നടപടി സ്വീകരിക്കാനും നിയമപരമായി മുന്നോട്ടുപോകുമെന്നും അധികൃതര്‍ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button