ന്യൂഡല്‍ഹി : ഛോട്ടാ രാജനെ വധിക്കാനായി ഛോട്ടാ ഷക്കീല്‍ നിയോഗിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദാവൂദ് ഇബ്രാഹിമിന്‍റെ വിശ്വസ്തനായ ഛോട്ട ഷക്കിലിനായി പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായ നാല് പേരെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്.
പൊലീസ് പിടിയിലായവര്‍ ഛോട്ടാ ഷക്കീലുമായി ടെലിഫോണിലൂടെയും ഇന്‍റര്‍നെറ്റിലൂടെയും നിരന്തരം ബന്ധപ്പെട്ടിരുന്നതായും പൊലീസിന് വ്യക്തമായിട്ടുണ്ട്. 2015 നവംബറില്‍ ബാലിയില്‍ നിന്നും നാടുകടത്തപ്പെട്ട ശേഷം ആദ്യമായാണ് ഛോട്ടാ ഷക്കീല്‍ അധോലോക നേതാവ് ഛോട്ടാ രാജനെ വധിക്കാന്‍ ശ്രമിക്കുന്നത്.തീഹാര്‍ ജയിലില്‍ തടവില്‍ കഴിയുന്ന ഛോട്ടാ രാജനെ വധിക്കാനാണ് പദ്ധതിയിട്ടിരുന്നത്.
ഛോട്ടാ രാജന്‍റെ വിശ്വസ്തനും ഡ്രൈവറുമായ വ്യക്തിയെ ആദ്യം വധിക്കാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നത്. ഛോട്ടാ രാജനെ സന്ദര്‍ശിക്കാനായി ജയിലിലെത്തുമ്ബോള്‍ ഇയാളെ വധിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.പൊലീസ് പിടികൂടിയ നാല് പേരെ ജില്ലാ കോടതിയില്‍ ഹാജരാക്കി. ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ഇവരിപ്പോള്‍ തീഹാര്‍ ജയിലില്‍ തടവിലാണ്
Post Your Comments