Kerala

പ്ലാസ്റ്റിക് റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിന് നിരോധനം

കൊച്ചി● പ്ലാസറ്റിക് റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിന് നിരോധനം. ഹൈക്കോടതിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പ്ലാസ്റ്റിക്, റബര്‍ എന്നിവ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നിരോധനം. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ക്രിയാത്മകമായി ഇടപെടണമെന്നും കോടതി.

പ്ലാസ്റ്റിക്, റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതുമൂലം വലിയ തോതില്‍ മലിനീകരണമുണ്ടാകുന്നുവെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്. കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലിങാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്ലാസ്റ്റിക്, റബര്‍ എന്നിവ കത്തിക്കുന്നത് തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും കോര്‍പ്പറേഷന്‍ മേയര്‍മാര്‍ക്കും കോടതി നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button