ബെംഗളൂരു: ബെംഗളൂരു നഗരത്തെ മിനുക്കിയെടുക്കാന്‍ ഗവണ്‍മെന്റ് തീരുമാനം. ഐ.ടി. നഗരമായ ബെംഗളൂരു നഗരത്തെ നവീകരിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ 7300 കോടി രൂപ യാണ് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള നഗരവല്‍ക്കരണ സ്‌കീമില്‍ നിന്നാണ് തുക അനുവദിച്ചത്. നഗരത്തിലെ അടിസ്ഥാന സൗകര്യവികസനത്തിനാണ് പദ്ധതി തുക പ്രധാനമായും വിനിയോഗിക്കുക.
അഴുക്കുചാല്‍ നവീകരണം, നടപ്പാത വിപുലീകരണം, റോഡ് വികസനം എന്നിവക്കാണ് പ്രധാന്യം നല്‍കുന്നത്. എല്ലാ മേഖലകളിലുമെത്തുന്ന വികസന പദ്ധതികള്‍ക്ക് ധനകാര്യ വകുപ്പ് സമ്മതം നല്‍കിയതോടെയാണ് നഗരത്തെ മിനുക്കിയെടുക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചത്.
Post Your Comments