കൊച്ചി ● അമൃത ആശുപത്രിയ്ക്കെതിരെ സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഫേസ്ബുക്ക് പേജ് ‘പോരാളി ഷാജി’യ്ക്കെതിരെ അമൃത ആശുപത്രി അധികൃതര്‍ പരാതി നല്‍കി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.
കൊച്ചി അമൃത ആശുപത്രിയില്‍ വച്ച് നഴ്സ് ബലാത്സംഗത്തിനിരയായതായും ഒരു സ്വാമിയാണ് ബലാത്സംഗം ചെയ്തതെന്നും ചില മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. സംഭവം അധികൃതര്‍ മൂടിവച്ചിരിക്കുകയാണെന്നും വാര്‍ത്തയിലുണ്ടായിരുന്നു. എന്നാല്‍ സംഭവം അടിസ്ഥാന രഹിതമാണെന്നും ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതര്‍ നേരത്തെ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments