വാഷിംഗ്ടണ്‍: ഇരുപത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്‌ളോറിഡയിലെ ഹെപ്പറ്റൈറ്റിസ് റിസര്‍ച്ച് ലാബില്‍ മൃഗ പരിശീലകയായി ജോലി നോക്കുന്നതിനിടെയാണ് ലിന്‍ഡ ചിമ്പാന്‍സികളെ രക്ഷപെടുത്തിയത്. ഇവയെ പിന്നീട് ഫ്‌ളോറിഡയിലെ തന്നെ ഒരു കാട്ടില്‍ തുറന്നു വിടുകയും ചെയ്തു. ഇതിനിടെ ലൂയിസിയാനയില്‍ ലിന്‍ഡ ഒരു ചിമ്പാന്‍സി സാങ്ച്വറി തുടങ്ങുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ രക്ഷിച്ച ചിമ്പാന്‍സികളെ കാണാന്‍ ലിന്‍ഡ വീണ്ടും ഫ്‌ളോറിഡയിലെത്തി. വെള്ളക്കെട്ടിനക്കരെ നിന്നും ലിന്‍ഡയെ കണ്ട ചിമ്പാന്‍സികള്‍ വളരെ വേഗത്തില്‍ തിരിച്ചറിഞ്ഞു. ചെറിയ ബോട്ടില്‍ വെള്ളക്കെട്ടിനക്കരെയെത്തിയ ലിന്‍ഡയെ കണ്ടതും ചിമ്പാന്‍സികള്‍ ഓടിയെത്തി. കൈപിടിച്ച് കരയ്ക്കു കയറ്റിയ ശേഷം കെട്ടിപ്പിടിക്കുകയായിരുന്നു.
Post Your Comments