ന്യൂഡല്‍ഹി ● ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം ‘സൂപ്പര്‍’ എന്ന് വിശേഷിപ്പിച്ച് മോദിയുടെ കടുത്ത വിമര്‍ശകനായ മാധ്യമ പ്രവര്‍ത്തകനും ഇന്ത്യാ ടുഡേ കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായി. മോദിയുടെ പ്രസംഗം ക്യാപിറ്റോള്‍ ഹില്ലിന്റെ മനം കവര്‍ന്നുവെന്നും ഇന്തോ-യു.എസ് സഖ്യത്തെ അത് സമ്പൂര്‍ണമാക്കിയെന്നും രാജ്ദീപ് ട്വിറ്ററില്‍ കുറിച്ചു. മോദിയ്ക്ക് യു.എസ് കോണ്‍ഗ്രസില്‍ വലിയ ആദരമാണ് ലഭിച്ചത്. ഒരിക്കല്‍ വിസ നിഷേധിച്ചയാള്‍ക്ക് ഇപ്പോള്‍ ഊഷ്മളമായ സ്വീകരണം ലഭിച്ചിരിക്കുന്നു. ഇന്ത്യ ക്യാപിറ്റോള്‍ ഹില്ലിലെത്തിയിരിക്കുന്നു- രാജ് ദീപ് മറ്റൊരു ട്വീറ്റില്‍ കുറിച്ചു. മോദിയുടെ പ്രസംഗത്തിന് താന്‍ 10 ല്‍ 7.5 മാര്‍ക്ക് നല്‍കുന്നതായും രാജ്ദീപ് മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
Super speech by PM @narendramodi ji so far. Captures the mood at Capitol Hill and Indo-US ties perfectly.. #ModiInUSA
— Rajdeep Sardesai (@sardesairajdeep) June 8, 2016
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായി യു.എസ് കോണ്‍ഗ്രസില്‍ പ്രസംഗിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയായ മോദിയ്ക്ക് ഹൃദ്യവും ഊഷ്മളവുമായ വരവേല്പാണ് ക്യാപിറ്റോള്‍ ഹില്ലില്‍ ലഭിച്ചത്. മോദിയുടെ വാക്കുകള്‍ നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് സഭ എതിരേറ്റത്. ഇന്തോ-അമരിക്കന്‍ ബന്ധവും, ഭീകരവാദവുമൊക്കെ പരാമര്‍ശിക്കപ്പെട്ട നാല്‍പതിലേറെ മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ എട്ടുതവണ സഭമുഴുവന്‍ എഴുന്നേറ്റ് നിന്ന് എഴുന്നേറ്റുനിന്ന് ഇന്ത്യന്‍ നായകന്റെ വാക്കുകള്‍ക്ക് ആദരമേകി.
Post Your Comments