തിരുവനന്തപുരം : സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്ലറ്റിക്സ് മെഡല്‍ വിജയിയുമായ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയ കായികമന്ത്രി ഇ.പി.ജയരാജനെ ചങ്ങലയ്ക്കിടണമെന്നു ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്.
ജയരാജന് മോശമായി സംസാരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കിയ അഞ്ജുവിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്. മന്ത്രിയായതിനുശേഷം ജയരാജന്റെ സമനില തെറ്റിയിരിക്കുകയാണ്. അദ്ദേഹം ഇത്തരത്തില്‍ ഓരോന്നും ചെയ്യുന്നത് ഇതുകൊണ്ടാണെന്നും സുരേന്ദ്രന് പറഞ്ഞു.
Post Your Comments