KeralaNews

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു : വിവിധപ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. ചൊവ്വാഴ്ച വൈകീട്ട് തുടങ്ങിയ കനത്ത മഴ പലഭാഗങ്ങളിലും തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ വരെ ശക്തമായ മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മലയിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലയില്‍ മുന്നറിയിപ്പ് നല്‍കി. ഇവിടങ്ങളിലേക്കുള്ള വിനോദസഞ്ചാരികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.

ആലപ്പുഴയിലാണ് കൂടുതല്‍ മഴ ലഭിച്ചത്, 150 മില്ലിമീറ്റര്‍. കൊല്ലത്തെ പുനലൂരാണ് രണ്ടാം സ്ഥാനത്ത്. 125 മില്ലിമീറ്റര്‍ മഴയാണ് പുനലൂരില്‍ ലഭിച്ചത്. കണ്ണൂരില്‍ 72.6ഉം തിരുവനന്തുപുരം നഗരത്തില്‍ 71.8ഉം കോട്ടയത്ത് 36.8ഉം കോഴിക്കോട് നഗരത്തില്‍ 16.8ഉം പാലക്കാട്ട് 11.04ഉം തൃശൂരില്‍ 11ഉം മില്ലിമീറ്റര്‍ മഴ ലഭിച്ചു.

വിമാനത്താവളങ്ങളില്‍ കൊച്ചി 59, തിരുവനന്തപുരം 49.5, കരിപ്പൂര്‍ 28 മില്ലിമീറ്റര്‍ വീതവും മഴ ലഭിച്ചു. കാലവര്‍ഷമത്തെിയതിന്റെ ലക്ഷണങ്ങളെല്ലാം ഒത്തുവന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ദിശയില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button