KeralaNews

സിനിമാ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത…. ഇനി തിയറ്ററുകളില്‍ ക്യൂ നില്‍ക്കണ്ട വീട്ടിലിരുന്നും കാണാം പുത്തന്‍ സിനിമകള്‍ !!!

കണ്ണൂര്‍ :ഇനി തിയറ്ററികളുകളില്‍ പോയി വരി നില്‍ക്കേണ്ട പുതുതായി ഇറങ്ങുന്ന സിനിമകള്‍ സ്വന്തം വീട്ടിലിരുന്നും കാണാം. തൊട്ടടുത്തുളള അക്ഷയ കേന്ദ്രത്തില്‍ നിന്ന് ഇ-ടിക്കറ്റെടുക്കണമെന്നുമാത്രം. 100 രൂപയ്ക്ക് ടിക്കറ്റെടുത്താല്‍ കേബിള്‍ നെററുവര്‍ക്ക് ഉളളവര്‍ക്ക് സിനിമ കാണാനാവും. റിലീസ് ചെയതു പത്തു ദിവസത്തിനുള്ളിലാണ് സിനിമ ലഭിച്ചു തുടങ്ങുക. ചിത്രങ്ങളുടെ ഡിവിഡികള്‍ ഇറങ്ങുന്നതിനു മുന്‍പ് സിനിമകള്‍ കാണാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.

അക്ഷയയും പഞ്ചമി റിലീസിങ് കമ്പനിയും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
210 അക്ഷയ കേന്ദ്രങ്ങള്‍ വഴി ടിക്കറ്റുകള്‍ നല്‍കാനാണ് തീരുമാനം. എ സി വി, കേരളവിഷന്‍, ഡെന്‍, ഭൂമിക, ഇടുക്കി കേബിള്‍ വിഷന്‍ എന്നിവയാണ് സംപ്രേഷണവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ചാനലില്‍ ടിക്കറ്റിലെ കോഡ് നല്‍കിയാല്‍ സിനിമ കാണാം.

രാവിലെ ഒന്‍പതു മുതല്‍ അഞ്ചു പ്രദര്‍ശങ്ങളാണുണ്ടാവുക. എല്ലാ ഭാഷകളിലുമുളള സിനിമകള്‍ ലഭ്യമാവുമെന്ന് അധികൃതര്‍ അറിയിച്ചു. തുടക്കത്തില്‍ വിവിധ ജില്ലകളിലായി നടപ്പിലാക്കുന്ന 15 അക്ഷയ കേന്ദ്രങ്ങളില്‍ സംരഭകര്‍ക്കായുളള പരിശീലനം നടന്നു വരികയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button